കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. കനത്ത സുരക്ഷയിലായിരുന്നു ദർശനം. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടു കൂടിയാണ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയത്. മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി അവിടെ നിന്നും റോഡ് മാർഗ്ഗം മൂകാംബികയിലേക്ക് എത്തുകയായിരുന്നു.

ക്ഷേത്രത്തിലെ പൂജാരിമാരും ക്ഷേത്ര ഭാരവാഹികളും ചേർന്നാണ് വിജയ്​യെ സ്വീകരിച്ചത്. പിന്നീട് വിജയ് ക്ഷേത്രത്തിനുള്ളിൽ കയറി ദർശനം പൂർത്തിയാക്കി. അര മണിക്കൂറിനുള്ളിൽ തന്നെ പുറത്തേക്കിറങ്ങി. വിജയ് വരുന്നത് പ്രമാണിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രത്തില്‍ ഒരുക്കിയത്. ക്ഷേത്രത്തിനുള്ളിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. 

വിജയ് വരുന്നതറിഞ്ഞ് ആരാധകരുടെ വലിയ കൂട്ടം തന്നെ ക്ഷേത്രത്തിന് തൊട്ടുപുറത്ത് നിലയുറപ്പിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷം വിജയ് ആരാധകര്‍ക്ക് അരികിലേക്ക് അപ്രതീക്ഷിതമായി എത്തി കൈവീശി കാണിക്കുകയും ചെയ്തു. ഇതോടെ ആരാധകരും ആവേശത്തിലായി. 

ഔദ്യോഗിക വാഹനം വിജയ് തന്നെയാണ് ഓടിച്ചിരുന്നത്. ദര്‍ശനത്തിന് ശേഷം ഗസ്റ്റ് ഹൗസിലേക്കാണ് വിജയ് പോയത്. ഇവിടെ നിന്നും തിരിച്ച് മംഗളൂരു വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും മടങ്ങും.

ENGLISH SUMMARY:

Tamil Nadu CM Vijay Kollur Mookambika Temple visit saw a strong security presence as he arrived for darshan. He was welcomed by priests and temple officials and spent about half an hour inside the temple.