rahul-gandhi

TOPICS COVERED

ഇന്ത്യ സഖ്യയോഗത്തിന് മുമ്പ് ഡൽഹിയിലെ നഗരമധ്യത്തിൽ ഉടനീളം രാഹുൽ വിരുദ്ധ ഫ്ളക്സുകൾ.  രാഹുൽ സ്ഥിരതയും ധാരണയും ഇല്ലാത്ത നേതാവാണെന്ന പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ  നേതാക്കളുടെ പഴയ പ്രസ്താവനകൾ ഉൾപ്പെടുത്തിയാണ് ഫ്ലക്സ്. ഇന്ത്യ സഖ്യത്തെ തകർക്കാനുള്ള ബിജെപി നീക്കമാണിതെന്ന  പ്രതിപക്ഷ നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെ MCD ബോർഡുകൾ നീക്കി 

മണ്ടി ഹൗസ്, റെയ്‌സിന റോഡ്, കോപ്പർനിക്കസ് മാർഗ്, റഫി മാർഗ് തുടങ്ങിയ സുപ്രധാന മേഖലകളിലാണ് രാഹുൽ വിരുദ്ധ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് . രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ വിവിധ ഘട്ടങ്ങളിൽ സഖ്യകക്ഷികളിലെ മുതിർന്ന നേതാക്കൾ  നടത്തിയ വിമർശനങ്ങളാണ്  ഉള്ളടക്കം.  ബോർഡുകളിലെ വിമർശനം എങ്ങനെ:

ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ലെന്ന് പിണറായി വിജയൻ  രാഹുൽ ഗാന്ധിക്ക്  സ്ഥിരതയില്ലെന്ന് ശരത് പവാർ ഇന്ത്യ സഖ്യത്തെ നയിക്കാൻ കോൺഗ്രസിനു കഴിയില്ലെങ്കിൽ തന്നെ ഏൽപ്പിക്കു എന്ന് മമത ബാനർജി പിന്നിൽ നിന്ന് കുത്തി എന്ന് സ്റ്റാലിൻ അബദ്ധത്തിൽ പോലും കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് കെജ്രിവാൾ. ഫ്ലക്സ് ഇന്ത്യ സഖ്യത്തോടുള്ള ബിജെപിയുടെ ഭയം വ്യക്തമാക്കുന്നു എന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു

വ്യത്യസ്തതകൾ ഉണ്ടെങ്കിലും ബിജെപി ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യാസഖ്യം ഒറ്റക്കെട്ടെന്ന് കോൺഗ്രസ് നേതൃത്വം. തൊട്ട് പിന്നാലെ കാറിൽ എത്തിയ സംഘം ബോർഡുകൾ കീറി. തുടർന്ന് MCD എത്ത ബോർഡുകൾ നീക്കി

ENGLISH SUMMARY:

Anti-Rahul Gandhi flexes appeared across Delhi before the India alliance meeting, featuring past statements by opposition leaders like Pinarayi Vijayan criticizing Rahul Gandhi's consistency. These banners highlight criticisms from various senior alliance partners, with the opposition alleging this is a BJP move to disrupt the India alliance.