rahulgandhi

മുഖ്യമന്ത്രി മാറ്റത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം കാത്ത് കർണാടക. ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചയിൽ ഹൈക്കമാൻഡ് സൂചന നൽകിയതിനാൽ രാജിക്കായി തയ്യാറെടുത്തിരിക്കുകയാണ് സിദ്ധരാമയ്യ എന്നാണ് വിവരം. നാളെയോ മറ്റന്നാളോ ആയി രാജിസമർപ്പിച്ചേക്കും. രാജ്യസഭാ സീറ്റ് നൽകി സിദ്ധരാമയയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. 

ദലിത് നേതാവ് ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ സിദ്ധരാമയ്യ നടത്തുന്നുണ്ട്. മുഖ്യമന്ത്രിപദം ലഭിച്ചില്ലെങ്കിൽ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുള്ള നടപടികൾ ആലോചനയിൽ ഉണ്ടെന്ന് ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവർ പറഞ്ഞു. ജൂണിൽ രാജ്യസഭാ കാലാവധി അവസാനിക്കുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ പേരും ചർച്ചകളിൽ ഉണ്ട്.  

ENGLISH SUMMARY:

Karnataka CM race is heating up as Rahul Gandhi's decision is awaited, with Siddaramaiah reportedly preparing for resignation after marathon Delhi talks. The Congress high command's hints have led to this readiness, and an announcement is expected soon regarding the next Chief Minister.