rahul-gandhi-backs-kriti-sanon-bralette-rakhi-controversy-kangana-ranaut
  • 'എന്ത് ധരിക്കണമെന്ന് ഒരു സ്ത്രീയോട് പറയുന്നത് നിങ്ങളൊക്കെ എന്ന് നിര്‍ത്തും? എത്നിക് ഫാഷന്‍ വര്‍ഷങ്ങളായി പുരോഗമിച്ചെന്ന് പറയുന്നു. പക്ഷേ സംസ്കാരത്തോടുള്ള ഒരു സ്ത്രീയുടെ ബഹുമാനം അളക്കപ്പെടുന്നത് ഇപ്പോഴും അവളുടെ വസ്ത്രത്തിലാണ്'

രക്ഷാബന്ധന്‍ കെട്ടുമ്പോള്‍ ബ്രാ ലറ്റ് ധരിച്ചതില്‍ ബോളിവുഡ് സൂപ്പര്‍ താരം കൃതി സനനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഒരു സ്ത്രീ എന്ത് ധരിക്കണമെന്നും എവിടെ പോകണമെന്നും എന്ത് ചെയ്യുന്നുവെന്നതും അവരുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ബിജെപി എംപി കങ്കണയുടെ വിമര്‍ശനത്തോട് രാഹുലിന്‍റെ പ്രതികരണം. 'സ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിക്കുന്നതില്‍ സ്ത്രീകളെ പരിഹസിക്കുന്നത് നിര്‍ത്തൂ' എന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സ്മാഷ് പാട്രിയാര്‍ക്കി എന്ന ഹാഷ്ടാഗോടെയാണ് കൃതി സനന്‍റെ ഇന്‍സ്റ്റ സ്റ്റോറി പങ്കുവച്ച് രാഹുലിന്‍റെ ഐക്യദാര്‍ഢ്യം.  Also Read: 'രാഖി കെട്ടുമ്പോൾ ബിക്കിനിയോ'? കൃതി സനോണിനെതിരെ വിവാദ പരാമര്‍ശവുമായി കങ്കണ

രക്ഷാബന്ധന്‍ പരസ്യത്തില്‍ കൃതി സനന്‍ ധരിച്ച വേഷത്തിനെതിരെ ഇന്നലെയാണ് കങ്കണ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ' സഹോദരന് രക്ഷാബന്ധന്‍ കെട്ടിക്കൊടുക്കാന്‍ നേരമിടാന്‍ എന്തോരം വസ്ത്രങ്ങള്‍ ഉള്ളപ്പോഴാണ് ബിക്കിനിയും അടിവസ്ത്രവുമിട്ട് ഇങ്ങനെ ചെയ്തത്' എന്നായിരുന്നു കങ്കണയുടെ ചോദ്യം. 

കുറിക്ക് കൊള്ളുന്ന മറുപടി പിന്നാലെ കൃതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 'ആഘോഷങ്ങളുടെ അന്തസത്ത നിങ്ങളിടുന്ന വസ്ത്രങ്ങളിലല്ല, പാരമ്പര്യത്തോട് നിങ്ങള്‍ കാണിക്കുന്ന വികാരത്തിലും ചേര്‍ത്തുപിടിക്കലിലുമാണ് അതിന്‍റെ അര്‍ഥം. എന്ത് ധരിക്കണമെന്ന് ഒരു സ്ത്രീയോട് പറയുന്നത് നിങ്ങളൊക്കെ എന്ന് നിര്‍ത്തും? എത്നിക് ഫാഷന്‍ വര്‍ഷങ്ങളായി പുരോഗമിച്ചെന്ന് പറയുന്നു. പക്ഷേ സംസ്കാരത്തോടുള്ള ഒരു സ്ത്രീയുടെ ബഹുമാനം അളക്കപ്പെടുന്നത് ഇപ്പോഴും അവളുടെ വസ്ത്രത്തിലാണ്. സംസ്കാരവും പാരമ്പര്യവും സ്ത്രീയുടെ ഹൃദയത്തിലാണ് അല്ലാതെ വസ്ത്രത്തിന്‍റ ഇറങ്ങിയ കഴുത്തിലല്ല. രക്ഷാ ബന്ധന്‍ എന്നാല്‍ സംരക്ഷണത്തിന്‍റെ ഉടമ്പടിയാണ്. ‍ഞാനും എന്‍റെ സഹോദരിയും പരസ്പരം രാഖി കെട്ടാറുണ്ട്. ഒരു സഹോദരന്‍ സംരക്ഷിക്കുന്നതില്‍ ഒട്ടും കുറവില്ലാതെ അങ്ങനെ തന്നെ നോക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ആരോഗ്യവും സന്തോഷവും ദീര്‍ഘായുസുമുണ്ടാകാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. ഇത് ഞങ്ങളുടെ അരുമ നായ്ക്കളുടെ കാര്യത്തിലും തുടരുന്നു, അവരെല്ലാം ചേര്‍ന്നതാണ് കുടുംബം'- കൃതി തുറന്നടിച്ചു. 

കൃതിയുടെ സഹോദരി നുപൂരും കങ്കണയുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തി. 'മറ്റൊരു സ്ത്രീ എന്ത് ധരിക്കണമെന്നതിനെ കുറിച്ചുള്ള ഈ ആകുലത കാണൂ, ദയവുചെയ്ത് വളരൂ'- എന്നായിരുന്നു നുപൂരിന്‍റെ പരിഹാസം. 

ജ്വല്ലറി ബ്രാന്‍ഡായ ജിവയുടേതാണ് വിവാദ പരസ്യം. ചിത്രത്തില്‍ കൃതി ഓഫ് വൈറ്റ് ബ്രാ ലറ്റും സ്കര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. രക്ഷാബന്ധന്‍റെ പരസ്യത്തില്‍ ഈ വസ്ത്രം അനുയോജ്യമല്ലെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ വിമര്‍ശനം. ഇതിന് പുറമെ കൃതി തന്‍റെ അരുമ നായയ്ക്ക് രാഖി കെട്ടുന്നതിന്റെ ദൃശ്യങ്ങളും വിവാദമായി. 

ENGLISH SUMMARY:

Congress leader Rahul Gandhi extended his support to Bollywood actor Kriti Sanon amid cyberbullying and backlash over her attire in a Raksha Bandhan advertisement for the jewelry brand Giva. Responding to criticisms raised by BJP MP Kangana Ranaut, Rahul Gandhi asserted that a woman's choices regarding her clothing, actions, and mobility are her sole freedom, calling for an end to mocking women for living independently. Kriti Sanon, alongside her sister Nupur, pushed back against the controversy by stating that traditional values reside in one's heart rather than the neckline of an outfit. The debate escalated after critics and Ranaut condemned Kriti's off-white bralette outfit and her choice to tie a rakhi on her pet dog during the festive campaign.