kankana-kriti

നടി കൃതി സനോൻ അഭിനയിച്ച പുതിയ ജ്വല്ലറി പരസ്യത്തിലെ വസ്ത്രധാരണത്തെ ചൊല്ലി  വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്. രക്ഷാബന്ധൻ ആഘോഷ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ പരസ്യത്തിൽ നടി ഇൻഡോ-വെസ്റ്റേൺ ശൈലിയിലുള്ള വസ്ത്രം ധരിച്ചെത്തിയതാണ് വിമർശനങ്ങൾക്ക് കാരണം.സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കങ്കണയുടെ  പരാമര്‍ശം.

കൃതിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും വസ്ത്രധാരണത്തെയും പരസ്യത്തിന്റെ ശൈലിയെയും കങ്കണ രൂക്ഷമായി വിമർശിച്ചു. 'സ്ത്രീയായിരിക്കാന്‍ ഏറ്റവും അനുയോജ്യമയ സമയമാണിത്. ജീന്‍സ്, സാരി, സല്‍വാര്‍, ബിക്കിനി തുടങ്ങി നിരവധി വസ്ത്രങ്ങള്‍ നമുക്കുണ്ട്. അതുകൊണ്ടുതന്നെ സഹോദരന് രാഖി കെട്ടുമ്പോള്‍ ബിക്കിനിയോ അടിവസ്ത്രമോ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്.

നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകള്‍ എവിടെയാണ്. ഈ പരസ്യം കാണുമ്പോള്‍ അറപ്പ് തോന്നുന്നു' എന്നിങ്ങനെയായിരന്നു കങ്കണയുടെ വാക്കുകള്‍. പരമ്പരാഗതമായ ആചാരങ്ങളെയും വേഷവിധാനങ്ങളെയും പരസ്യങ്ങൾ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി നെറ്റിസൺസും രംഗത്തെത്തിയിരുന്നു.

വിവാദങ്ങൾ ശക്തമായതോടെ വിമർശനങ്ങൾക് മറുപടിയുമായി കൃതി സനോണും രംഗത്തെത്തി. ആരെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു നടിയുടെ മറുപടി. 'ആഘോഷങ്ങളുടെ ആത്മാവ് നാം ധരിക്കുന്ന വസ്ത്രത്തിലല്ല, മറിച്ച് ആചാരങ്ങളോട് നമുക്കുള്ള വികാരത്തിലും അർത്ഥത്തിലുമാണ്. രക്ഷാബന്ധൻ എന്നത് സംരക്ഷണത്തിന്റെ ഒരു ബന്ധമാണ്. എന്റെ സഹോദരിയും ഞാനും പരസ്പരമാണ് രാഖി കെട്ടാറുള്ളത്.

ഒരു സഹോദരൻ നൽകുന്നതിനേക്കാൾ കുറഞ്ഞ രീതിയിലല്ല ഞങ്ങൾ പരസ്പരം സംരക്ഷിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം.ഞങ്ങൾ പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പ്രാർത്ഥനയും വാഗ്ദാനവും ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ബാധകമാണ്.. എല്ലാത്തിനുമുപരി, അവരും കുടുംബത്തിന്റെ ഭാഗമാണല്ലോ! കൂടാതെ, സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറഞ്ഞു കൊടുക്കുന്നത് നമ്മൾ എപ്പോഴാണ് നിർത്തുക?

കാലങ്ങളായി  ഫാഷൻ ഒരുപാട് മാറി, എങ്കിലും ഒരു സ്ത്രീക്ക് അവളുടെ സംസ്കാരത്തോടുള്ള ആദരവ് ഇപ്പോഴും അളക്കപ്പെടുന്നത് അവളുടെ വസ്ത്രങ്ങൾ നോക്കിക്കൊണ്ടാണ്. സംസ്കാരവും പാരമ്പര്യവും അവളുടെ ഹൃദയത്തിലാണ്' എന്നായിരുന്നു കൃതിയുടെ മറുപടി.

ENGLISH SUMMARY:

Kangana Ranaut has made controversial remarks about Kriti Sanon's attire in a new jewelry advertisement. The advertisement, released during the Raksha Bandhan festival, is facing criticism for Kriti Sanon's Indo-Western style clothing.