രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ? ഇന്ത്യ മുന്നണി മുറിഞ്ഞോ? അതോ മുഴുവനായും ഇന്നുമുണ്ടോ? പ്രതിപക്ഷ നായകത്വം അവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഉത്തരവാദിത്തം നിര്‍വഹിക്കാനാകുന്നുണ്ടോ? നാളത്തെ യോഗത്തില്‍ നിന്ന് എഎപിയും–ഡിഎംകെയും വിട്ടുനില്‍ക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്? തമിഴ്നാട്ടില്‍ അധികാരം നുകരാന്‍ കോണ്‍ഗ്രസ് മര്യാദകള്‍ മറന്നോ? ജാര്‍ഖണ്ഡില്‍ ജെഎംഎമ്മും ഇവിടെ കേരളക്കാര്യം ചൂണ്ടി സിപിഎമ്മും അടക്കം, ഒട്ടുമിക്ക കക്ഷികള്‍ക്കും അതൃപ്തിയും വിയോജിപ്പും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ ഡീല്‍ ആരോപണങ്ങള്‍ നിലവിട്ടോ? സിപിഎമ്മിനെതിരായ കേരളത്തിലെ പ്രചാരണത്തില്‍ രാഹുലും പ്രിയങ്കയും പോലും മര്യാദ പാലിച്ചില്ലേ? എം.എ.ബേബിയുടെ പരാതി പ്രസ്കതമോ? ഡീല്‍ ആരോപണം ഇന്ത്യാ സഖ്യത്തെ  ബാധിച്ചോ ? സത്യത്തില്‍ ഈ സഖ്യത്തില്‍ ആരൊക്കെ ബാക്കിയുണ്ട്? 

ENGLISH SUMMARY:

INDIA Alliance is facing significant challenges and its current state is under scrutiny. Questions are being raised about the Congress's leadership and various alliance partners expressing dissent over alleged deals and political maneuvers.