Untitled design - 1

ബംഗാളിലെ വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യം ചെയ്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. അപ്പീൽ പരിഗണിക്കാൻ പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക സിറ്റിങ്. 

 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേന്ദ്രസർക്കാർ ജീവനക്കാരെ കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് നിഷ്പക്ഷതയെ ബാധിക്കുമെന്നും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിന് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നുമാണ് തൃണമൂലിന്റെ പരാതി. ഇത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണ്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നാളെ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് നടക്കുകയും വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കുകയും ചെയ്യുമ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിർണായക നീക്കം.

 

തിരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഇ.വി.എം ക്രമക്കേട് ആരോപണം ഉയർത്തി ബംഗാളിൽ നാടകീയ രംഗങ്ങൾക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ബാലറ്റ് ബോക്സുകൾ തുറക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തുടർ നടപടികൾക്കായി ടി.എം.സി നിയമമോപദേശം തേടി. എക്സിറ്റ്പോൾ ഫലങ്ങൾ പ്രതികൂലമായതിന്റെ പരിഭ്രാന്തിയാണ് മമതയ്ക്ക് എന്ന് ബി.ജെ.പി തിരിച്ചടിച്ചു.

 

ബംഗാളിൽ ജനവിധി അനുകൂലമാണെന്ന് ഇരിക്കെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ് അട്ടിമറിക്കുന്നു എന്നാണ്TMC ആരോപണം. കൊൽകൊത്ത നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിലെ സ്ടോങ് റൂമിലെ പോസ്റ്റൽ ബാലറ്റ് ബോക്സുകൾ തുറക്കാന്‍ ശ്രമിക്കുന്നത് CCTV ദൃശ്യങ്ങളിലൂടെ രാജ്യം കണ്ടെന്നും തിരഞ്ഞെടുപ്പുകൾ കമിഷൻ  അട്ടിമറിക്ക് കൂട്ടുനിൽക്കുന്നുവെന്നും ടിഎംസി ആരോപിക്കുന്നു. അവസാനശ്വാസം വരെ പോരാടും എന്നാണ് മമതാ ബാനർജിയുടെ പ്രതികരണം. 

 

സ്ട്രോങ് റൂമിന് മുന്നിൽ  മമത ബാനർജിയും ടിഎംസി നേതാക്കളും  ഇന്നലെ രാത്രി 3 മണിക്കൂർ ധർണ നടത്തിയിരുന്നു.  പോസ്റ്റൽ ബാലറ്റ് ബോക്സുകൾ വേർതിരിക്കുന്ന നടപടി  ചട്ടപ്രകാരമാണ് ചെയ്തത് എന്നും രാഷ്ട്രീയ പാർട്ടികളെ അറിച്ചിരുന്നു എന്നുമാണ്  കമ്മീഷന്റെ പ്രതികരണം.  ആരോപണത്തിന് പിന്നാലെ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ ഇരട്ടിപ്പിച്ചു. സ്ട്രോങ്ങ് റൂമുകൾക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  

 

കമ്മീഷൻ എതിരെ ആരോപണം ഉയരുമ്പോൾ പ്രതിരോധിക്കാൻ ബിജെപി ഇറങ്ങുന്നത് എന്തിനെന്നും ജനാധിപത്യം അപകടത്തിൽ എന്നും കോൺഗ്രസ് പ്രതികരിച്ചു.

ENGLISH SUMMARY:

West Bengal vote counting is at the center of a Supreme Court plea by the TMC challenging the appointment of supervisors. This comes as the state witnesses dramatic scenes with EVM tampering allegations and a planned repolling, amidst concerns that the Election Commission's actions may favor the BJP.