kerala-rain-034
  • പത്തനംതിട്ട, കോട്ടയം , ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറ‍ഞ്ച് അലര്‍ട്ട്

ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ടും ആറുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം , ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറ‍ഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളതീരത്തു നിന്ന് കടലില്‍പോകുന്നതിന് വിലക്കുണ്ട്. നാളെക്കൂടി വ്യാപകമായി മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തൃശൂര്‍,  എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് അവധി. ഇതുകൂടാതെ, ഇടുക്കി, തൃശൂർ ജില്ലകളിലെ, ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. Also Read: യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു, അന്‍പതിലേറെപ്പേര്‍ക്ക് പരുക്ക് .


കോട്ടയത്ത് കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ ഇടവിട്ടുള്ള ശക്തമായ മഴയിൽ മീനച്ചിലാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. പാലാ വലിയ പാലത്തിലെ സ്കെയിൽ പ്രകാരം ഇന്നലെ ഒൻപത് അടിയായി താഴ്ന്നിരുന്ന വെള്ളം രാത്രിയോടെ പന്ത്രണ്ട് അടിയായി ഉയർന്നു. എന്നാൽ റോഡ് ഗതാഗതത്തിന് തടസ്സമില്ല. 

അതേസമയം മീനച്ചിലാർ കരകവിഞ്ഞ് കുമരകം, തിരുവാർപ്പ് ഉൾപ്പെടുന്ന  പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉയർന്ന നിലയിൽ തുടരുകയാണ്. മൂവാറ്റുപുഴയാർ കടന്നുപോകുന്ന വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജില്ലയിൽ 139 ദുരിതാശ്വാസ ക്യാംപുകളിലായി പന്ത്രണ്ടായിരം പേരാണ് കഴിയുന്നത്. മഴക്കെടുതിയിൽ റോഡുകൾ തകർന്ന ഈരാറ്റുപേട്ടയിലെ പ്രദേശങ്ങൾ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ ഇന്ന്  സന്ദർശിക്കും.

ENGLISH SUMMARY:

Widespread rainfall is expected to continue across Kerala today. The India Meteorological Department (IMD) has issued Orange Alerts for eight districts and Yellow Alerts for six districts. Orange Alerts have been declared for Pathanamthitta, Kottayam, Idukki, Malappuram, Kozhikode, Wayanad, Kannur, and Kasaragod, where heavy to very heavy rainfall is likely at isolated places. Fishing activities along the Kerala coast remain prohibited due to rough sea conditions. The weather department has also forecast widespread rainfall for tomorrow.