jamia

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫസർ മസ്ഹർ ആസിഫ് നടത്തിയ പ്രസ്താവന വിവാദത്തിൽ. 'എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റെ ഡിഎൻഎയാണ്' എന്നായിരുന്നു ചാൻസിലറിന്റെ പരാമർശം.

ചൊവ്വാഴ്ച ഡൽഹിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ ആർഎസ്എസ് സംഘടിപ്പിച്ച 'യുവ കുംഭ്' പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു വിവാദ പ്രസ്താവന. ഭാരതീയർക്കിടയിലെ വൈവിധ്യങ്ങൾക്കിടയിലും നമ്മെ ഒന്നിപ്പിക്കുന്നത് നമ്മുടെ ഉള്ളിലൂടെ ഒഴുകുന്ന 'മഹാദേവ ഡിഎൻഎ' ആണെന്ന് മസ്ഹർ ആസിഫ് വിശദീകരിക്കുകയും ചെയ്തു. 

സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് സനാതന സംസ്‌കാരമെന്നും പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിക്കിടെ, വൈസ് ചാൻസലർ ആർഎസ്എസ് നേതാക്കളെ സ്വാഗതം ചെയ്യുകയും പരിപാടി സംഘടിപ്പിച്ചതിന് അവരോട് നന്ദി പറയുകയും ചെയ്തു. അതേസമയം ആർഎസ്എസ് പരിപാടിക്ക് സർവകലാശാലയിൽ അനുമതി നൽകിയതിനെതിരേ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചു.

ENGLISH SUMMARY:

Vice Chancellor Masood Ashraf's statement at a Jamia Millia Islamia RSS event about 'Mahadev DNA' is causing controversy. He explained that the 'Mahadev DNA' unites all Indians amidst diversity and highlighted Sanatana culture's promotion of coexistence