യു. പിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ഗാസിയാബാദില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍കൂടിയായ ജസീം എന്ന ചോട്ടു ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 11 നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ക്രൂരത നടന്നത്. പിന്നാലെ ജസീം ഒളിവില്‍പോയി. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ പ്രദേശത്തെ കനാലിന് സമീപം പ്രതി എത്തിയെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ ജസീമും കൂട്ടാളികളും വെടിയുതിര്‍ത്തു. പ്രാണരക്ഷാര്‍ഥം തിരികെ വെടിവച്ചപ്പോഴാണ് ജസീം കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് നാടന്‍നിര്‍മിത തോക്കുകള്‍ കണ്ടെടുത്തു