• വാഹന നിർമാതാക്കളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് E20 പെട്രോൾ ഉപയോഗം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്

രാജ്യത്ത് E20 പെട്രോള്‍ (20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇന്ധനം) പൂർണ്ണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ശാസ്ത്രീയ പഠനങ്ങളിലൂടെയും ലാബ്-ഫീല്‍ഡ് പരിശോധനകളിലൂടെയും ഇത് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.  

വാഹന നിർമാതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് E20 പെട്രോൾ ഉപയോഗം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. നിർദേശിച്ചപ്രകാരം ഈ ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് തികഞ്ഞ സുരക്ഷിതത്വം നൽകുമെന്നും മന്ത്രി ലോക്‌സഭയില്‍ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ENGLISH SUMMARY:

The Central Government has officially stated in the Lok Sabha that E20 petrol, containing twenty percent ethanol blending, is entirely safe for vehicle usage. Union Minister Suresh Gopi confirmed that this safety assurance was established through rigorous scientific studies and extensive lab-and-field testing.