• മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്കിടയിലേക്ക് നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുകയറി 13 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്കിടയിലേക്ക് നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുകയറി 13 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ശീതള മാതാ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടിലിട്ടാണ് ട്രക്ക് നിന്നത്. അര്‍ധരാത്രി ഒന്നരയോടെയായിരുന്നു അപകടം. Also Read: നവരാത്രി ചടങ്ങിനിടെ 15കാരിയോട് മോശമായി പെരുമാറി; ബിജെപി നേതാവിനെതിരെ പോക്സോ കേസ്


നെല്ലുമായി വന്ന ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് പൊലീസിന്റെ ബാരിക്കേഡുകൾ തകർത്താണ് ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറിയത്. തുടർന്ന് ക്ഷേത്രത്തിന്റെ കവാടത്തിലും പുറംമതിലിലും ഇടിച്ചു. അപകടത്തിൽ പരുക്കേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആറുപേരുടെ നില ഗുരുതരമാണ്. ഇവർക്ക് ആശുപത്രിയിൽ ചികിത്സ നൽകിവരികയാണ്. അപകടസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

ENGLISH SUMMARY:

A speeding truck carrying paddy crashed into devotees near the Sheetla Mata Temple in Gwalior, Madhya Pradesh, at around 1:30 am. The accident claimed 13 lives and left several others injured. The truck reportedly lost control on a steep slope, broke through police barricades, and rammed into the temple gate and boundary wall. Six injured people are in critical condition, and two on-duty police personnel were also hurt. The devotees had gathered at the temple for Navratri celebrations.