ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കേരളം, ലക്ഷദ്വീപ്, കര്ണാടക തീരങ്ങളില് നിന്ന് കടലില് പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. 21ാം തീയതി വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. Also Read: രാത്രി ന്യൂഡിൽസ് കഴിച്ച് കിടന്നുറങ്ങി; ദുരന്തമായി വീട്; കുടുംബത്തിലെ അഞ്ചു പേരും മരിച്ച നിലയിൽ
വയനാട്ടിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്വാറികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രെക്കിങിനും പൂർണ്ണ വിലക്കേർപ്പെടുത്തി ജില്ലാ കലക്ടർ വി.ചെൽസാസിനി. ഹോം സ്റ്റേകൾ, റിസോർട്ടുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശമുണ്ട്.
ദുരന്തസാധ്യതയുള്ള മേഖലകളിൽ നിന്നും മുണ്ടക്കൈ, ചൂരൽമല, തുരങ്കപാത നിർമ്മാണ പ്രദേശങ്ങളിൽ നിന്നും ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.