• പയ്യന്നൂരിൽ നടക്കുന്ന സഹകരണ വാരാഘോഷത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകർ. സഹകരണ വകുപ്പിന്‍റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്ററും പുറത്തിറക്കി.

പയ്യന്നൂരിൽ നടക്കുന്ന സഹകരണ വാരാഘോഷത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകർ. സഹകരണ വകുപ്പിന്‍റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്ററും പുറത്തിറക്കി. Also Read: മകന് തേഡ് എസി യാത്ര സുഖിച്ചില്ല, പിന്നാലെ ജനറല്‍ കംപാര്‍ട്ട്മെന്റിലെത്തിച്ച് പിതാവ്; വിഡിയോ വൈറല്‍


നേരത്തെ പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എംഎൽഎയെ ഒഴിവാക്കിയ നടപടി വിവാദമായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ടത്. എംഎൽഎയെയോ എംപിയെയോ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ച് സഹകരണ വകുപ്പ് അഡീഷണൽ റജിസ്ട്രാർ ഉത്തരവിറക്കി. 

ഇതിന് പിന്നാലെയാണ് വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി സംഘാടകർ പുതിയ പോസ്റ്റർ തയ്യാറാക്കിയത്. സിപിഎം നിർദേശപ്രകാരമാണ് കുഞ്ഞികൃഷ്ണനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു ഉയർന്ന ആരോപണം. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിലാണ് നാളെ പയ്യന്നൂരിൽ സഹകരണ വാരാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

ENGLISH SUMMARY:

V. Kunhikrishnan MLA has been reinstated as the inaugurator of the Cooperative Week celebrations in Payyannur after the Cooperative Department intervened over his exclusion. Following an order directing the organisers to include an MLA or MP, a revised poster featuring Kunhikrishnan was released. His initial exclusion had triggered controversy amid allegations of CPM interference.