പ്രതീകാത്മക ചിത്രം
മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ അച്ഛന്‍ ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. മാര്‍ച്ച് 27നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടത്തിയത്. പുഷ്പേന്ദ്ര എന്നറിയപ്പെടുന്ന പപ്പു ശർമയാണ് മകളെ വടികൊണ്ട് തല്ലിക്കൊന്നത്.
കടയില്‍ നിന്നും മകള്‍ മിഠായി മോഷ്ടിച്ചെന്ന് കടയുടമയാണ് പിതാവ് പുഷ്പേന്ദ്രയോട് പരാതി പറഞ്ഞത്. ഇതറിഞ്ഞ പുഷ്പേന്ദ്ര വീട്ടിലെത്തിയതിന് പിന്നാലെ മകളെ പൊതിരെ തല്ലാന്‍ തുടങ്ങി. അടികൊണ്ട് അവശയായ പെണ്‍കുട്ടി വൈകാതെ മരിച്ചു. മകള്‍ അനക്കമറ്റ് കിടക്കുന്നത് കണ്ടെത്തിയ അമ്മ ആരതിയാണ് വിവരം പൊലീസില്‍ അറിയിക്കുകയും ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും ചെയ്തത്.
കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പുഷ്പേന്ദ്രയെ ഉടനടി കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിയെ തല്ലാൻ പ്രതി ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും നരോറ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഗംഗാ പ്രസാദ് ആര്യ പറഞ്ഞു.