പ്രതീകാത്മക ചിത്രം

പരീക്ഷകളിലെല്ലാം വിജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഊട്ടിയിലാണ് സംഭവം. നീലഗിരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഓം പ്രകാശ് ആണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. 

അക്കാദമിക് മേഖലകളില്‍ തന്റെ സ്വാധീനമുപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് ഇയാള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ഹോട്ടല്‍മുറിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ ഹോട്ടലില്‍വച്ച് വലിയ വാക്തര്‍ക്കമുണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ഹോട്ടല്‍ ജീവനക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടര്‍ന്ന് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 

പിന്നീട് ഡോക്ടര്‍ ഓംപ്രകാശിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു.  ഇയാള്‍ക്ക് സര്‍വകലാശാല അധികൃതരുമായി മികച്ച ബന്ധമുണ്ടെന്നും ഇതുപയോഗിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ വരുതിയിലാക്കാന്‍ ശ്രമിച്ചതെന്നും പൊലീസിനു ബോധ്യപ്പെട്ടു. മാത്രമല്ല ഇയാള്‍ രണ്ടു തവണ വിവാഹിതനായതാണെന്നും എന്നാല്‍ ഭാര്യമാര്‍ ഇയാളുടെ കൂടെയല്ല താമസമെന്നും പൊലീസിനു വ്യക്തമായി. ഓംപ്രകാശിനെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ മറ്റേതെങ്കിലും വിദ്യാര്‍ഥിനികളെ ഈ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടോയെന്ന് കൂടി അന്വേഷിച്ചു വരികയാണ്. 

Doctor Accused of Raping Medical Student in Ooty:

Medical student assault allegations have surfaced in Ooty, where a doctor is accused of raping a medical student by promising academic success. The incident came to light after an altercation in a hotel room, leading to the doctor's arrest and ongoing investigation.