അർജുൻ ആയങ്കിയെ പൂട്ടാൻ അരിച്ചു പെറുക്കുന്ന കേരള പൊലീസ്. അർജുൻ നിരന്തരം ബന്ധപ്പെടുന്നവരും സഹായികളുമായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം. കണ്ണൂർ വളപട്ടണത്ത്  7 പേരെ കരുതൽ തടങ്കിലിലാക്കി. തിരുവനന്തപുരം മലപ്പുറം ജില്ലകളിലും അർജുൻ്റെ സഹായികളെ ചോദ്യം ചെയ്തു. ഇതിനിടെ അർജുൻ എടപ്പാളിലെ ആയൂർവേദ ആശുപത്രിയിൽ എത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസിന്റെ തിരച്ചിൽ നടക്കുമ്പോഴും ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പൊലീസിനെ പരിഹസിക്കലും വെല്ലുവിളികളുമായി കളം നിറഞ്ഞു അര്‍ജുന്‍ ആയങ്കി. 

അതേസമയം വിവാദത്തില്‍ പി.ജയരാജനെ ഉന്നമിട്ട് കണ്ണൂരിലെ മുന്‍  സി.പി.എം നേതാവ് മനു തോമസ് രംഗത്തുവന്നു. അർജുനെപ്പോലുള്ളവരെ ഇന്ന് കാണും വിധമാക്കിയതിന് ഉത്തരവാദി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആണെന്നായിരുന്നു വിമര്‍ശനം. ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിച്ച കേരള പൊലീസ്  പോരില്‍ ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പൊക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.