പിതാവും രണ്ടാനമ്മയും ചേര്‍ന്ന് നാലുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ലഖ്നൗ ചൗക് മേഖലയിലാണ് സംഭവം. പിതാവ് ഭീഷ്മ കര്‍ബന്ദയും(35) രാഗിണി കര്‍ബന്ദയും(30) കേസില്‍ അറസ്റ്റിലായി.

കുട്ടിയുടെ അമ്മൂമ്മ സുധാ കശ്യപ് നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്–മാര്‍ച്ച് 12ന് മകന്‍ അര്‍ണവ് മരിച്ചതായി മരുമകന്‍ ഭീഷ്മ, സുധാ കശ്യപിനെ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ് ലജ്പത് നഗറിലെത്തിയ സുധയും കുടുംബവും കണ്ടത് വരാന്തയില്‍ കിടത്തിയിരിക്കുന്ന അര്‍ണവിന്‍റെ ജീവനറ്റ ദേഹമാണ്.

ആദ്യകാഴ്ചയില്‍ തന്നെ കുട്ടി അതിക്രൂരമായി ഉപദ്രവിക്കപ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സുധ പറയുന്നു. ദേഹത്ത് പലയിടത്തും മുറിവേറ്റതായും രക്തം കല്ലിച്ച നീലപ്പാടുകളും, പൊള്ളിച്ച പാടുകളും ഉള്‍പ്പടെ കണ്ടതായും അമ്മൂമ്മ പറയുന്നു. ഇതോടെ കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് സുധ പൊലീസില്‍ പരാതി നല്‍കി. സ്വത്ത് കൈക്കലാക്കാനായി ഭീഷ്മയും രണ്ടാംഭാര്യയും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സുധ പരാതിയില്‍ പറയുന്നു.

അമ്മൂമ്മയുടെ പരാതിയില്‍ ചൗക് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പ്രതികളായ ഭീഷ്മയും രണ്ടാംഭാര്യയും ചേര്‍ന്ന് ചൂലും, വൈപ്പറും, കത്തിയും സ്കെയിലും ബെല്‍റ്റും കയറുമുള്‍പ്പെടെ ഉപയോഗിച്ചാണ് നാലുവയസുകാരനെ കൊല്ലാക്കൊല ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. അസുഖം ബാധിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത്.

 

 

Brutal Child Murder in Lucknow: Father and Stepmother Arrested:

A four-year-old boy was brutally beaten to death by his father and stepmother in the Chowk area of Lucknow. The incident came to light after the child's grandmother filed a complaint with the police, leading to the arrest of the father, Bheeshma Karbanda, and his wife, Ragini Karbanda.