man-ki-bath

അവയവ ദാനത്തിലൂടെ അഞ്ചുപേർക്ക് ജീവൻ നൽകിയ ആലിൻ ഷെറിനെ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുനാവായ കുംഭമേള , തൃശൂരിൽ 570 ഇനം ധാന്യങ്ങൾ കൃഷി ചെയ്ത ഗ്രാമം എന്നിവയും എടുത്തു പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെയും അനുസ്മരിച്ചു.

അഞ്ചു പേര്‍ക്ക് ജീവന്‍ നല്‍കിയാണ് 10 മാസം പ്രായമുള്ള ആലിന്‍ ഷെറിൻ ലോകത്തോട് വിട പറഞ്ഞതെന്ന് പ്രധാനമന്ത്രി. ഒരു പാട് സ്വപ്നങ്ങൾ ബാക്കി വച്ചാണ് പോയത്. വലിയ വേദനയ്ക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളെ ആദരിക്കുന്നു എന്നും മോദി.

സംസ്കാരത്തിൻ്റെ വീണ്ടെടുപ്പായിരുന്നു തിരുനാവായയിലെ കുംഭമേള . പറഞ്ഞറിഞ്ഞാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. തൃശൂരിലെ ഒരു ഗ്രാമത്തിലെ വയലിൽ പ്രാദേശികവും ഇതര സംസ്ഥാങ്ങളിൽ നിന്നുള്ളതുമായ 570 ഇനം ധാന്യങ്ങൾ വിളയിച്ചത് കാർഷിക മേഖലയിലെ വൈവിധ്യത്തിന് ഉദാഹരണമാണെന്നും മോദി. ദീർഖ വീക്ഷണമുള്ള നേതാവായിരുന്നു ജയലളിതയെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ പ്രവർത്തങ്ങളും എടുത്തു പറഞ്ഞു. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയലളിതയെ അനുസ്മരിച്ചതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. 

ENGLISH SUMMARY:

Organ donation by Alin Sherin, who gave life to five people, was mentioned by Prime Minister Narendra Modi in Mann Ki Baat. He also highlighted the Thirunavaya Kumbh Mela and a village in Thrissur cultivating 570 varieties of grains, alongside a remembrance of former Tamil Nadu CM Jayalalithaa.