ഡൽഹിയിൽ വീണ്ടും ഭീകരാക്രമണ ഭീഷണി. രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പാക് ഭീകരസംഘടനയായ ലഷ്കറെ തയിബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. 

 

രാജ്യത്തെ മറ്റുപ്രധാന ക്ഷേത്രങ്ങൾക്കുനേരെയും ആക്രമണ ഭീഷണിയുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ ഭീകരർ നീക്കം നടത്തുന്നുവെന്നാണ് റിപ്പോർട്ട്‌. 

 

ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ലഷ്കറെ തയിബ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. കഴിഞ്ഞ നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.  

ENGLISH SUMMARY:

Delhi faces yet another terror threat, according to warnings issued by intelligence agencies. Reports indicate that the Pakistan-based terrorist organization Lashkar-e-Taiba is planning attacks on the Red Fort and temples in the Chandni Chowk area. There is also a threat to other major temples across the country. Based on the intelligence alert, security has been tightened in Delhi. The report suggests that terrorists may attempt to carry out an explosion using an IED.