ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിതാവ് മൊബൈല്‍ ഫോണ്‍ മാറ്റിവച്ചതിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വലിയ മാനസിക പ്രയാസമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിതാവ് ചേതന്‍ കുമാര്‍ വൈദ്യുത ബില്ലടയ്ക്കാനാണ് മൊബൈല്‍ ഫോണുകള്‍ വിറ്റത്.
ചേതന്‍ കുമാറിന്‍റെ മക്കളായ നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവരാണ് കെട്ടിടത്തിന് അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. സ്റ്റോക്ക് ബ്രോക്കറായ ചേതന്‍ കുമാറിന് രണ്ടു കോടി രൂപയുടെ കടബാധ്യതയുണ്ട്. കൊറിയന്‍ വിനോദപരിപാടികളുടെ വലിയ ആരാധകരായിരുന്നു പെണ്‍കുട്ടികള്‍. സ്വന്തം മൊബൈലിന് പകരം അമ്മയുടെ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് സാധിച്ചില്ല. കൊറിയന്‍ ആപ്പിലേക്ക് ഈ ഫോണിലൂടെ എത്താന്‍ സാധിച്ചില്ല. ഇതോടെ പെണ്‍കുട്ടികള്‍ക്ക് കൊറിയന്‍ ഗെയിം കളിക്കാനും കൂട്ടുകാരുമായി സംസാരിക്കാനും സാധിച്ചില്ല.
പിതാവ് ചേതന്‍ കുമാറിന് മൂന്നു ഭാര്യമുണ്ട്. നിഷികയുടെ അമ്മ സുജാതയും പ്രാചി. പാഖി എന്നിവരുടെ അമ്മ ഹൈനയുമാണ്. മൂന്നാമത്തെ ഭാര്യ ടിനയില്‍ മക്കളില്ല. ഈ മൂന്നു ഭാര്യമാരും സഹോദരിമാരാണെന്നും പൊലീസ് കണ്ടെത്തി. ആത്മഹത്യ കുറിപ്പില്‍ അച്ഛനോടാണ് വിഷമം പറയുന്നത്. അമ്മമാരുടെ പേരും എഴുതിയിട്ടില്ല. അതിനാല്‍ അച്ഛനോടാണ് മൂവരും അടുപ്പമെന്നാണ് പൊലീസ് നിഗമനം.
കൈകൊണ്ട് എഴുതിയ ആത്മഹത്യാക്കുറിപ്പും സന്ദേശങ്ങളും ഉൾപ്പെടെയുള്ള വിരലടയാളങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഇവ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൊറിയൻ ആപ്പുകളുടെ ഡാറ്റ വീണ്ടെടുക്കുന്നതിനായി മൊബൈൽ ഫോണുകൾ വാങ്ങിയവരെ കണ്ടെത്താൻ ഇവയുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള ഡയറിയില്‍ കൊറിയൻ കണ്ടന്‍റുകളോടുള്ള തീവ്രമായ അടുപ്പത്തെ പറ്റി വിവരമുണ്ട്. നിലവില്‍ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
2015-ൽല്‍ ചേതന്‍ കുമാറിന്‍റെ ലിവ്–ഇന്‍ പാര്‍ട്ണര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ആത്മഹത്യയാണെന്ന് കണ്ട് കേസ് തള്ളുകയായിരുന്നു.