കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് അതിവേഗ റെയില്‍ ഇല്ല. അതേസമയം, അയല്‍ സംസ്ഥാനമായ തമിഴ്നാടിനും ആന്ധ്ര പ്രദേശിനും അതിവേഗ റെയില്‍ ലഭിക്കും. ഏഴ് ഹൈസ്പീഡ് റെയില്‍ ഇടനാഴികളും ധനമന്ത്രി പ്രഖ്യാപിച്ചു. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായാകും ഈ അതിവേഗ റെയില്‍പാതകളെന്നും ധനമന്ത്രി പറഞ്ഞു. മുംബൈ– പൂണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ്– ബെംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരു, ഡല്‍ഹി–വാരണാസി, വാരണാസി–സിലിഗുരി എന്നിങ്ങനെയാകും അതിവേഗ റെയില്‍പാതകള്‍.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിന് വാരിക്കോരിയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. കിഴക്ക് ഡാങ്കുനിയെയും പടിഞ്ഞാറ് സൂററ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി പ്രഖ്യാപിച്ചു. ജലമാര്‍ഗമുള്ള ചരക്ക് നീക്കം പ്രോല്‍സാഹിപ്പിക്കുന്നതിനായി 20 പുതിയ ദേശീയ ജലപാതകള്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം പ്രവര്‍ത്തനക്ഷമമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഖാദി, കൈത്തറി, കരകൗശല മേഖലയുടെ വളര്‍ച്ചയെ ശക്തിപ്പെടുത്താന്‍ മഹാത്മ ഗാന്ധി ഗ്രാം സ്വരാജ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. 12.2 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായും വകയിരുത്തി.
ENGLISH SUMMARY:
In the Union Budget 2026, Finance Minister Nirmala Sitharaman announced seven new high-speed rail corridors to boost urban connectivity across India. While neighboring states like Tamil Nadu, Karnataka, and Andhra Pradesh gained major projects like the Hyderabad-Bengaluru and Chennai-Bengaluru corridors, Kerala was notably excluded from the high-speed rail map. The budget also prioritizes West Bengal with a new industrial corridor connecting Dankuni to Surat. To enhance logistics, 20 new National Waterways will be operationalized within the next five years. A massive allocation of ₹12.2 lakh crore has been set aside for infrastructure development. Additionally, the 'Mahatma Gandhi Gram Swaraj' scheme was launched to support the Khadi and handicraft sectors. Despite Kerala's long-standing demand for the SilverLine or an alternative high-speed project, the central government focused on corridors like Delhi-Varanasi and Mumbai-Pune. This decision has sparked a political debate regarding regional neglect in infrastructure funding. Stay tuned for a detailed breakdown of the proposed rail routes and their impact on India's transportation landscape.