വ്യവസായി സി.ജെ.റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. ജോ.കമ്മീഷണര്‍, രണ്ട് എസ്.പിമാര്‍ എന്നിവര്‍ സംഘത്തില്‍. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റോയിയുടെ ഡയറി കസ്റ്റഡിയിലെടുത്തു. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. അതിനിടെ അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചെന്ന് റോയിയുടെ സഹോദരന്‍ ആരോപിച്ചു. എന്നാൽ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് ഉണ്ടായതെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ആദായ നികുതി വകുപ്പും അറിയിച്ചു.
Also Read: വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി; മരിക്കുന്നതിന് മുന്‍പ് അമ്മയോട് സംസാരിക്കണമെന്ന് റോയ്
കടബാധ്യതയേ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചോ കുടുംബത്തിനോ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കോ അറിവില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സഹോദരൻ സി ജെ ബാബു മനോരമ ന്യൂസിലൂടെ ആരോപിച്ചു . കമ്പനി ഔദ്യോഗികമായി പരാതിയും നൽകി. ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയ പരാതിയിലും ഇതേ ആരോപണം ആവർത്തിച്ചു. കേസിന്റെ വ്യാപ്തി കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.
അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപെടുത്തി. ഹലസുരുവിലെ ഹോട്ടലിൽ വെച്ചാണ് ഭാര്യ മകൻ,മകൾ എന്നിവരുടെ മൊഴിഎടുത്തത്. ഡയറി കണ്ടെടുത്തു. ശിവാജി നഗർ ബൌറിങ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദ്ദേഹം മോർച്ചറിയിലേക്ക് മാറ്റി.നാളെ ബന്നാർഘട്ട സെന്റ് ജോസഫ് പള്ളിയിലെ പ്രാർത്ഥക്ക് ശേഷം അദേഹത്തിന്റെ ആഗ്രഹ പ്രകാരം ബന്നാർഘട്ടയിൽ നേച്ചർ കോൺഫിഡന്റ് കാസ്കോഡിൽ നടക്കും. സമ്മർദം സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും അദായ നികുതി വകുപ്പും അറിയിച്ചു