മുന്‍ നക്സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. അന്ത്യം കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു. 86 വയസായിരുന്നു. തലശേരി സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായിരുന്നു. 15–ാം വയസിലാണ് സ്റ്റീഫന്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. കൊലക്കേസുകളില്‍ ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയായി. 1971ല്‍ അറസ്റ്റിലായി, 15 വര്‍ഷത്തെ ജയില്‍വാസമനുഭവിച്ചു .