അധ്യാപക നിയമന പ്രശ്നത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. വോട്ടവകാശമുള്ളമുള്ളവരുടെ നിയമന അംഗീകാരവും ശമ്പളവുമാണ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പുപാലിക്കണമെന്നും കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു . ഭിന്നശേഷി പ്രശ്നത്തില്‍കുടുങ്ങി നിയമന അംഗീകാരം കാത്തു നില്‍ക്കുന്ന ആയിരക്കണക്കിന് അധ്യാപകരോട് നീതിചെയ്യണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മാനേജ്മെന്‍റുകളുടെയും അധ്യാപകരുടെയും സംയുക്ത ധര്‍ണ സെക്രട്ടേറിയറ്റിന് മുന്നില്‍ ബാവ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രതിനിധി ഉള്‍പ്പെടെ കോര്‍പ്പറേറ്റ് മാനേജെമെന്‍റ് പ്രതിനിധികളും ആയിരക്കണക്കിന് അധ്യാപകരും മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.
എന്നാല്‍ ഭിന്നശേഷി സംവരണത്തിന്‍റെ പേരില്‍ അധ്യാപകരോട് ക്രൂരത കാണിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. യോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ ഇല്ലാത്തതാണ് പ്രശ്നം. അടുത്തയാഴ്ച കേസില്‍ വിധിവരുമ്പോള്‍ അതിനനുസരിച്ച് ഉത്തരവിറക്കും. സര്‍ക്കാരിന് പിടിവാശിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരോട് അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും മാര്‍ ക്ലീമിസ് ബാവയുടെ വിമര്‍ശനം വസ്തുനിഷ്ഠമല്ലെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന വാദം തെറ്റാണെന്നും സുപ്രീംകോടതി നിര്‍ദേശപ്രകാരം ശുപാര്‍ശ സമിതികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചുകൊണ്ട് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാരെ നിയമിക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഭിന്നശേഷി വിഭാഗത്തില്‍ ഉള്ളവരെ നിയമനിക്കുന്നതിനായി ഒഴിവുള്ള രക്ഷം പ്രൊവിഷനലാണി നിയമനിച്ച മറ്റു ജീവനക്കാരെ വിട്ടയ്ക്കരുതെന്നും സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു.