കോഴിക്കോട് ബാലുശേരി നന്മണ്ടയില്‍ പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. നന്മണ്ട ഗള്‍ഫ് റോഡ് സ്വദേശിയായ മുഹമ്മദ് ഷാദിനെയാണ് കാണാതായത്. ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നൈറ്റ് ക്ലാസിന് പോയ കുട്ടി സ്കൂളിലും വീട്ടിലും എത്തിയില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള ബസില്‍ വിദ്യാര്‍ഥി കയറി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.