തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് ആവേശം. അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട് മല്‍സരങ്ങള്‍ തുടങ്ങി. ആയിരത്തിലധികം കാളകളും 500 ലധികം വീരന്‍മാരുമാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. മുഖ്യാതിഥിയായെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ജല്ലിക്കെട്ടില്‍ ജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചു.
വാടിവാസല്‍ കടന്നെത്തുന്ന കാളക്കൂറ്റന്‍മാര്‍. അവയെ മെരുക്കാന്‍ എത്തുന്ന വീരന്‍മാര്‍. ത്രസിപ്പിക്കുന്ന പോരാട്ടത്തിന് സാക്ഷിയാകുകയാണ് അളങ്കാനല്ലൂര്‍. 6500 കാളകളാണ് പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 1,100 കാളകളാണ് മല്‍സരിക്കുന്നത്. 600 വീരന്‍മാരും പോരാട്ടത്തിനുണ്ട്.
മുഖ്യാതിഥിയായി എത്തിയത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ മുഖ്യമന്ത്രിയുടെ വമ്പന്‍ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ കാളകളെ മെരുക്കുന്ന വീരന് ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന കാറാണ് സമ്മാനം. ഏറ്റവും മികച്ച കാളയുടെ ഉടമയ്ക്ക് ട്രാക്ടറും സമ്മാനമായി നല്‍കും. ജല്ലിക്കെട്ട് കാണാന്‍ വിദേശത്ത് നിന്നടക്കം നിരവധി പേരാണ് എത്തിയിട്ടുള്ളത്. അവണിയാപുരവും പാലമേടും കടന്നാണ് ജല്ലിക്കെട്ട് ആവേശം അളങ്കാനല്ലൂരില്‍ എത്തിയത്.