10 മിനിറ്റ് ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കി ക്വിക് കൊമേഴ്സ് സ്ഥാപനമായ ബ്ലിങ്കിറ്റ്. ഡെലിവറി തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം കമ്പനി അംഗീകരിച്ചു. സ്വിഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ സ്ഥാപനങ്ങളും സമയ വാഗ്ദാനം പിന്‍വലിക്കുമെന്ന് അറിയിച്ചു. തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ക്വിക് കൊമേഴ്സ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമയപരിധിനിശ്ചയിക്കുന്നത് തൊഴിലാളികളില്‍ അമിത സമ്മര്‍ദം ഉണ്ടാക്കുന്നുവെന്നും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.