ഒന്‍പത് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത ബംഗാളില്‍ 7 സര്‍വീസുകളാണ് അനുവദിച്ചത്. തമിഴ്നാടിന് മൂന്നും അസമിന് രണ്ടും സര്‍വീസുകള്‍ അനുവദിച്ചു. കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല.
ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി, താംബരം എന്നിവിടങ്ങളിലേക്കാണ് തമിഴ് നാട്ടിലേക്കുള്ള സര്‍വീസുകള്‍. ഡല്‍ഹി, യുപി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗാളില്‍ നിന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അസം-ഹരിയാന, അസം-യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ഓടും.
ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്ന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്. 800 കിലോമീറ്ററിൽ കൂടുതൽ അകലെയുള്ളതോ, നിലവിലുള്ള സർവീസുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പത്ത് മണിക്കൂറിൽ കൂടുതൽ എടുക്കുന്നതോ ആയ നഗരങ്ങളെ തമ്മിൽ ഈ ട്രെയിനുകള്‍ ബന്ധിപ്പിക്കുന്നു.