ജന്‍മം നല്‍കിയ പിതാവിന്റെ കണ്ണില്ലാത്ത ക്രൂരതയാണ് ചിക്കമംഗളൂരുവില്‍ നിന്നും കേട്ടത്. ആറു ദിവസത്തേക്ക് മകളെ വീട്ടില്‍ നിന്നും കൊണ്ടുപോയി പിതാവ് പത്തു പേര്‍ക്കായി കാഴ്ചവച്ചു. കീശ നിറയെ പണം വാങ്ങിയായിരുന്നു ഇയാളുടെ ക്രൂരത. തിരിച്ചു വീട്ടിലെത്തിച്ച പെണ്‍കുട്ടി അമ്മാവനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആര്‍ത്തവദിനങ്ങളിലായിരുന്നു തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസിനു മൊഴി നല്‍കി. ചിക്കമംഗളുരു സ്വദേശിയായ നാല്‍പതുകാരനായ അച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുമടക്കം പത്തുപേരെ മംഗളുരു പൊലീസ് പിടികൂടി. ആറു വര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത്.
പിന്നീട് അച്ഛന്റേയും മുത്തശ്ശിയുടേയും കൂടെയാണ് കുട്ടിയുടെ താമസം. ഒരാഴ്ച മുന്‍പ് പെണ്‍കുട്ടിയെ ഇടനിലക്കാരനായ നാരായണസ്വാമി വഴി ആദ്യം മംഗളുരുവിലെ ഭരത് ഷെട്ടിയെന്നയാളുടെ വീട്ടിലെത്തിച്ചു. മുത്തശ്ശിയാണ് കുട്ടിയെ ഈ വീട്ടിലെത്തിച്ചത്. ഇവിടെവച്ച് പത്തുപേരാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. അമ്മാവന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.