വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ട്രംപ് പിടികൂടിയത് പോലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യ തിരികെ കൊണ്ടുവരണമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. യു.എസ് സൈനിക നടപടിയുമായി ഉപമിച്ച് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ട്രംപിന്‍റെ സൈന്യം വെനസ്വേലന്‍ പ്രസിഡന്‍റിനെ അവരുടെ രാജ്യത്ത് നിന്നും അമേരിക്കയിലേക്ക് പിടിച്ചുകൊണ്ടു. ട്രംപിന് ഇത് സാധിക്കുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാനിൽ പോയി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും എന്നാണ് ഒവൈസി പറഞ്ഞത്.
"മോദിജി, എന്തുകൊണ്ടാണ് നിങ്ങൾക്ക് പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയാത്തത്? അത് മസൂദ് അസ്ഹർ ആയാലും ലഷ്കർ-ഇ-തൊയ്ബയിലെ ക്രൂരനായ ഏതെങ്കിലും ചെകുത്താൻ ആയാലും അവരെ പിടികൂടണം" എന്നും ഒവൈസി പറഞ്ഞു. ട്രംപിന് അത് കഴിയുമെങ്കിൽ മോദിജിക്കും സാധിക്കും എന്നും ഒവൈസി പരിഹാസിച്ചു.
Also Read: മഡുറോയെ പിന്തുടര്‍ന്ന് സിഐഎ ചാരകണ്ണ്; കാരക്കസിന് മുകളില്‍ അദൃശ്യ ക്യാമറ
അതേസമയം, യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്ക് ജയിലിലടച്ചു. യുഎസിലേക്കുള്ള ലഹരിക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ മഡുറോയെ വിചാരണ ചെയ്യും. സുസ്ഥിരഭരണം ഉറപ്പാകുംവരെ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്‍റെ ഭരണം യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കരീബിയൻ മേഖലയിൽ വ്യോമപാത അടച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.