TOPICS COVERED

മഹാരാഷ്ട്രയിൽ സിഎസ്ഐ മലയാളി വൈദികനെയും ഭാര്യയെയും അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു .നാഗപൂർ മിഷനിലെ ഫാദറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പുരിലെ ഷിംഗോഡിയിൽ ക്രിസ്മസ് - ന്യൂ ഇയർ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു അറസ്റ്റ് . പ്രാദേശിക വൈദികരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. ഇവരുടെ മോചനത്തിനായുള്ള നടപടികൾ സിഎസ്ഐ സഭാ ആരംഭിച്ചു.

ENGLISH SUMMARY:

Malayali priest arrested in Maharashtra along with his wife and four others during a Christmas prayer meeting. The arrest was made following allegations of forced religious conversion, and CSI Sabha has initiated efforts for their release.