അഞ്ചാം 20 ട്വന്റിയില്‍ ശ്രീലങ്കയെ റൺസിന് തകർത്ത് പരമ്പര 5 -0 ത്തിന് സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ 20 ഓവറിൽ 160  റൺസിന് ഇന്ത്യ തളച്ചു . 43 ബോളിൽ 68 റൺസ് നേടി ഇന്ത്യക്ക് വിജയം ഒരുക്കിയ  ഹർമൻ പ്രീത് കൗർ  പ്ളയർ ഓഫ് ദ മാച്ചും  പരമ്പരയിൽ ഉടനീളം മിന്നും പ്രകടനം നടത്തിയ ഷഫാലി വർമ പ്ളയർ ഓഫ് ഓഫ് ദ സീരീസുമായി .  ലങ്കക്ക് വേണ്ടി ഹാസിനി 42 ബോളിൽ 65  റൺസും ഇമേഷ ദുലാനി 39 ബോളിൽ 50 റൺസും നേടി. വനിതാ ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ ഇന്ത്യയുടെ ദീപ്തി  ശർമ്മ  സ്വന്തമാക്കി . 152 വിക്കറ്റുകൾ ആണ് ദീപ്തി സ്വന്തമാക്കിയത്

ENGLISH SUMMARY:

Indian Women's Cricket Team secures a dominant series victory against Sri Lanka. The Indian team won the fifth T20 by 15 runs, completing a 5-0 series sweep, with Harmanpreet Kaur and Shafali Verma shining.