അയോധ്യയിൽ കർണാടക ശൈലിയിലുള്ള രാമവിഗ്രഹം സ്ഥാപിക്കാനൊരുങ്ങുന്നു. സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക.
ഇതിനായി പരമ്പരാഗത ശിൽപ, സാങ്കേതികവിദ്യകളും വേദ തത്വങ്ങളും അനുസരിച്ച് ഉഡുപ്പിയിൽ നിർമിച്ച കർണാടക ശൈലിയിലുള്ള രാമ വിഗ്രഹം അയോധ്യയിലെത്തിച്ചു
ഡിസംബർ 29-ാം തിയതിയാണ് പ്രതിഷ്ഠ. സ്വർണം, വെള്ളി, വജ്രങ്ങൾ എന്നിവകൊണ്ടാണ് ഈ വിഗ്രഹം അലങ്കരിച്ചിട്ടുള്ളത്. ഏകദേശം അഞ്ച് ക്വിന്റൽ ഭാരമുള്ള വിഗ്രഹത്തിന് ഏഴ് അടി 10 ഇഞ്ച് ഉയരവുമുണ്ട്. ആർട്ടിസ്റ്റ് ജയശ്രീ ഫാദിഷാണ് ഈ വിഗ്രഹത്തിന്റെ ശിൽപി.
ENGLISH SUMMARY:
Ayodhya Ram idol, crafted in the Karnataka style, is being installed in Ayodhya. The idol, made in Udupi, weighs approximately five quintals and stands seven feet ten inches tall.