മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയില്‍ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ എലികൾ സ്വൈര്യവിഹാരം നടത്തുന്നു. സത്‌ന ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലാണ് എലികൾ ഓടിനടക്കുന്ന ദൃശ്യം പ്രചരിക്കുന്നത്.
ആശുപത്രിയിലെ അതീവ ജാഗ്രത വേണ്ട എസ്.എൻ.സി.യു വാർഡിനുള്ളില്‍ നിന്നാണ് ദൃശം.എലികൾ, ആശുപത്രി ഉപകരണങ്ങൾക്കിടയിലൂടെ ഓടുന്നതും ഒരു എലി കമ്പ്യൂട്ടർ മോണിറ്ററിന് താഴെ നിന്ന് എന്തോ കഴിക്കുന്നതും വിഡിയോയിലുണ്ട്. നവജാതശിശുക്കൾക്ക് അണുബാധ ഏൽക്കാതിരിക്കാൻ ഏറ്റവും കൂടുതൽ ശുചിത്വം പാലിക്കേണ്ട ഇടമാണ് എസ്.എൻ.സി.യു. അവിടെ എലികളെ കണ്ടത് ആശുപത്രി ഭരണകൂടത്തിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത് .