അനിശ്ചിതകാല സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍. ആദ്യഘട്ട ചര്‍ച്ച വിജയം കണ്ടില്ലെങ്കിലും തുടര്‍ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ മനോരമ ന്യൂസിനോട് പറഞ്ഞു. സമരം വടക്കന്‍ കേരളത്തില്‍ ഗുരുതര ആരോഗ്യപ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.  

കോഴിക്കോട് കലക്ടേറ്റിന് മുന്നില്‍ നഴ്സുമാര്‍ സമരം തുടരുകയാണ്. ഇതിനിടെ ഇഖ്റ ആശുപത്രി മാനേജ്മെന്‍റ് ആണ് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍, ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടു. എങ്കിലും തുടര്‍ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ട്. യോഗ്യതയില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ശസ്ത്രക്രിയ വരെ നടത്തുന്ന മാനേജ്മെന്‍റുകള്‍ രോഗികളുടെ ജിവന്‍ വച്ച് പന്താടുകയാണെന്നും യുഎന്‍എ കുറ്റപ്പെടുത്തി. സമരത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ അഭ്യര്‍ഥന. ഗുരുതര പ്രതിസന്ധിയാണ് നിലവില്‍. 

അതേസമയം ആശുപത്രികള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ ആശ്വാസത്തിലാണ് ആശുപത്രി മാനേജ്മെ‍ന്‍റ് അസോസിയേഷന്‍. 

ENGLISH SUMMARY:

Malayala Manorama Online News reports that private hospital managements are ready to discuss with nurses on indefinite strike. Despite initial talks not yielding results, UNA National President Jasmine Shah expressed hope for future negotiations, while doctors highlighted a severe health crisis in North Kerala due to the ongoing strike.