കോഴിക്കോട് കുറ്റ്യാടിയിലെ ആശുപത്രികളിലാണ് എല്ലാ ദിവസവും എസ്.കെ.എസ്.എസ്.എഫ് നോമ്പുതുറക്കാനുള്ള സൗകര്യമൊരുക്കുന്നത്. പുലര്‍ച്ചേ എ‌സ്‌കെഎസ്എസ്എഫ് വൊളണ്ടിയര്‍മാര്‍ ഓരോ ആശുപത്രികളിലുമെത്തും. 

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള നോമ്പുതുറ വിഭവങ്ങളുമായി. 150 മുതല്‍ 200 വരെ പാക്കറ്റുകളാണ് ദിവസവും ആശുപത്രികളിലെത്തിക്കുന്നത്.  ​ഈ പുണ്യകര്‍മം14 വര്‍ഷമായി തുടരുന്നു.

ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട മൂന്ന് കോര്‍ഡിനേറ്റര്‍മാര്‍  വിവരങ്ങള്‍ ശേഖരിച്ചാണ് ആശുപത്രിയില്‍ വിഭവങ്ങള്‍ എത്തിക്കുന്നത്.  നാട്ടിലും വിദേശത്തുമുള്ള സുമനസുകളുടെ സഹായം കൊണ്ടാണ് റംസാന്‍ നാളുകളില്‍ ഭക്ഷണമൊരുക്കുന്നത്

ENGLISH SUMMARY:

SKS SSF is organizing iftar for patients and their attendees in Kuttiyadi hospitals every day. This charitable initiative has been ongoing for 14 years, providing 150-200 iftar packets daily with the support of well-wishers.