യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. സുരക്ഷാ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ അരികിലേക്ക് പശു എത്താതെ തടഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.
ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു യോഗി. ഉദ്ഘാടന വേദിക്ക് മുന്നിൽ യോഗി കാറിൽ നിന്ന് ഇറങ്ങി നടന്നതിന് പിന്നാലെ, പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ വളഞ്ഞു. ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ മുനിസിപ്പൽ കമ്മീഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.