FILE PHOTO: An IndiGo Airlines aircraft flies low as it prepares to land in Mumbai, India, October 22, 2025. REUTERS/Francis Mascarenhas

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി നീളും. സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. വരുന്ന രണ്ട്, മൂന്ന് ദിവസം കൂടുതൽ സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ട്. ഡിസംബർ എട്ട് മുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കും. 

വിമാനങ്ങൾ തുടർച്ചയായ മൂന്നാം ദിനവും റദ്ദാക്കപ്പെട്ടതിന് പിന്നാലെ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലെ ഉന്നതരും ഇൻഡിഗോയും യോഗം ചേർന്നു. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടത്തിൽ ഇൻഡിഗോ ഇളവ് തേടി. ഫെബ്രുവരി വരെയാണ് ഇളവ് തേടിയത്. പ്രശ്നങ്ങൾ വിലയിരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും ഇൻഡിഗോ സമ്മതിച്ചു. 

പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് ഇൻഡിഗോയ്ക്ക് വിനയായത്. ബുധനാഴ്ച മാത്രം മുന്നൂറോളം സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. അതിനിടെ, പുതിയ ചട്ടങ്ങളിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് തൽക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാൻ കഴിയാത്തതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ അവസ്ഥ, വിമാന നിരക്കുകൾ കൂടാൻ കാരണമാകരുതെന്നും നിർദേശമുണ്ട്. സർവീസുകൾ നിരീക്ഷിക്കാൻ ഡിജിസിഎയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

The crisis in IndiGo’s flight operations will persist. IndiGo has informed the DGCA that it may take until February 10, 2026 for services to fully return to normal. More flights are likely to be cancelled over the next two to three days. Services will be reduced starting December 8. After flights were cancelled for the third consecutive day, senior officials of the Union Aviation Ministry held a meeting with IndiGo. IndiGo sought relaxation in the new crew duty time regulations, requesting relief until February. The airline admitted that there were lapses in assessing the issues.