FILE PHOTO: FILE PHOTO: An IndiGo Airlines aircraft flies low as it prepares to land in Mumbai, India, October 22, 2025. REUTERS/Francis Mascarenhas/File Photo/File Photo
ഇൻഡിഗോ വിമാന സർവീസ് റദ്ദാക്കല്‍ തുടരും. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബർ എട്ട് മുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്.
ഇന്നലെ 550ഓളം സർവീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് ഇൻഡിഗോയ്ക്ക് വിനയായത്. അതിനിടെ, പുതിയ ചട്ടങ്ങളിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് തൽക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാൻ കഴിയാത്തതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ അവസ്ഥ, വിമാന നിരക്കുകൾ കൂടാൻ കാരണമാകരുതെന്നും നിർദേശമുണ്ട്. സർവീസുകൾ നിരീക്ഷിക്കാൻ ഡിജിസിഎയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.