Ramanathapuram: A man stands on rocks as waves crash against the seaside during rough sea conditions triggered by Cyclone Ditwah, in Ramanathapuram, Tamil Nadu, Friday, Nov. 28, 2025. (PTI Photo)(PTI11_28_2025_000336A)
അതിതീവ്ര ന്യൂനമര്‍ദം ഡിറ്റ്വാ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വ്യാപക നാശനഷ്ടം. മഴയിലും മണ്ണിടിച്ചിലിലും 80ലേറെപ്പേര്‍ മരിച്ചു. 23 പേരെ കാണാതായി. ബാദുല്ല ജില്ലയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് 21 പേരുടെ ജീവനാണെടുത്തതെന്ന് ശ്രീലങ്കന്‍ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 43,991 പേരെ സ്കൂളുകളിലേക്കും മറ്റ് ദുരന്ത നിവാരണ കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കിഴക്കന്‍–മധ്യ ശ്രീലങ്കന്‍ ഭൂപ്രദേശത്താണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ 300 മില്ലീ മീറ്ററിലേറെയാണ് മഴ പെയ്തിറങ്ങിയതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ താല്‍കാലികമായി റദ്ദാക്കി.
അതേസമയം, കാറ്റ് പുലര്‍ച്ചെയോടെ ഇന്ത്യന്‍ തീരത്തേക്ക് കടന്നു. വടക്കന്‍ തമിഴ്നാട്ടിലാകും ഡിറ്റ്വ തീരം തൊടുകയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാതീരം എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 14 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, റാണിപ്പേട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ചെന്നൈ ഉള്‍പ്പടെ ഏഴിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പേരു വന്ന വഴി: പൊയ്കയെന്നാണ് ഡിറ്റ്വ എന്ന വാക്കിന്‍റെ അര്‍ഥം. യെമനാണ് ഇക്കുറി ചുഴലിക്കാറ്റിന് പേരിട്ടത്. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന യെമന്‍റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപായ സൊക്കോട്രയിലുള്ള ചെറു തടാകമാണ് ഡിറ്റ്വ.
Google Trending Topic: cyclone tracker