വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചല്‍ ആശുപത്രിയില്‍. വൈറല്‍ ഇന്‍ഫെക്ഷന്‍, അസിഡിറ്റി എന്നിവയെ തുടര്‍ന്നാണ് സംഗീത സംവിധായകനായ പലാഷ് ആശുപത്രിയില്‍ ചികില്‍സ തേടിയിത്. ഇന്നലെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെ വിവാഹം മാറ്റി വച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീനിവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നിലവില്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും വിശദപരിശോധന നടക്കുന്നുവെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ നമന്‍ ഷാ അറിയിച്ചു.
വൈറല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നാണ് ക്ഷീണിതനായതോടെയാണ് പലാഷ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും ചികില്‍സ നല്‍കി പലാഷിനെ മടക്കി അയച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.