ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോറുവും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. . കോയമ്പത്തൂരിലെ ഇഷ യോഗ സെന്‍ററില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 30 അതിഥികൾ മാത്രമാണ് പങ്കെടുത്തത്.
പിന്നീട് ഇരുവരും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം നേരത്തേ കഴിഞ്ഞെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. സാമന്തയുടെ വിരളിലെ അതിമനോഹരമായ വജ്രമോതിരമാണ് അതിന് കാരണം.
ഇക്കഴിഞ്ഞ വാലന്‍ഡൈന്‍സ് ഡേയ്ക്ക് മുന്നേ സമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ കയ്യിലെ മോതിരം കണ്ടാണ് ആരാധകര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്. അത് മാത്രമല്ല വിവാഹ ദിവസവും സമന്ത ധരിച്ചിരുന്നതും ഇതേ മോതിരമാണ്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
പോട്രൈറ്റ് കട്ട് ഡയമണ്ട് ഉപയോഗിച്ചുള്ള മോതിരമാണ് സാമന്ത അണിഞ്ഞിരിക്കുന്നത്. ഒരു ഗ്ലാസ് കഷണം പോലെ നേർത്തതും ഐസ് പോലെ മിനുസമാർന്നതുമായ വജ്രമാണിത്. നടുവില്‍ ഒരു വലിയ ഡയമണ്ടും അതിന് ചുറ്റിലും ഇതളുകള്‍പോലെ 8 ചെറിയ കല്ലുകളും വച്ചാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ടാല്‍ വളരെ സുന്ദരവും അനായാസമായിനിര്‍മ്മിച്ചതുമായി തോന്നാമെങ്കിലും വളരെ സങ്കീര്‍ണമായ നിര്‍മാണമാണ് ഈ മോതിരത്തിന്റെത്.
മികച്ച പരിശീലനം നേടിയ ആളുകള്‍ മാത്രമേ ഇത് നിര്‍മ്മിക്കുകയുള്ളു. മാത്രമല്ല ഇത് നിര്‍മ്മിക്കാനായി ലോകത്തില്‍ത്തന്നെ ചുരുക്കം കടകള്‍ മാത്രമേയുള്ളു. അതിനാല്‍ത്തന്നെ വ്യവസായിക അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ഡയമണ്ട് നിര്‍മ്മിക്കുന്നില്ല. മോതിരത്തിന്റെ ഏകദേശവില 1.5 കോടിയാണെന്നാണ് വിദഗ്ദാഭിപ്രായം.