ayodhyaflaghosting

TOPICS COVERED

അയോധ്യയിലെ രാമക്ഷേത്രം നാളെ പൂര്‍ണതയിലേക്ക്. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാമക്ഷേത്രവും പരിസരവും ദീപങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു.

161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തില്‍ പതാക പാറിപ്പറക്കും. നിറം കാവി. ഓം, സൂര്യന്‍, മന്ദാരവും പാരിജാതവും ചേര്‍ത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്‍റെ ചിഹ്നം എന്നിവ എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. 11.58 നും ഒരുമണിക്കും ഇടയില്‍ മുഹൂര്‍ത്തം. വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തുമ്പോള്‍ ക്ഷേത്ര മണികള്‍ കൂട്ടത്തോടെ മുഴക്കും. ചടങ്ങിന് മുന്നോടിയായുള്ള കലശയാത്ര കഴിഞ്ഞദിവസം ആരംഭിച്ചു. 551 സ്ത്രീകള്‍ കലശങ്ങളില്‍ സരയൂനദീജലം നിറച്ച് രാമന്‍ സഞ്ചരിച്ച വഴികഴിലൂടെ യാത്രചെയ്യും. സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്ന് രാമന്‍റെയും സീതയുടെയും വിവാഹ ഘോഷയാത്രകളും പ്രധാനക്ഷേത്രങ്ങളിലേക്ക് പുറപ്പെട്ടു. പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടത്തും.  ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കാണ് പ്രവേശനം. ട്രാന്‍സ് ജെന്‍ഡര്‍, ജലിത്, അഘോരി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മറ്റന്നാള്‍ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം. രാമക്ഷേത്ര സമുച്ചയത്തില്‍ നിര്‍മിച്ച മറ്റ് ആറ് ക്ഷേത്രങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ

ENGLISH SUMMARY:

Ayodhya Ram Temple is set to reach completion with the flag hoisting ceremony. Prime Minister Narendra Modi will perform the ritual, marking a significant milestone for the temple's inauguration.