യു.എന്‍ രക്ഷ സമിതിയില്‍ സ്ഥിരാംഗത്വത്തിന് സമ്മര്‍ദം ശക്തമാക്കി ഇന്ത്യ. ആഗോള കൂട്ടായ്മകളില്‍ പരിഷ്കാരം അനിവാര്യമെന്ന് ഇന്ത്യ– ബ്രസീല്‍– ദക്ഷിണാഫ്രിക്ക യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പു പാടില്ല. സാങ്കേതികവിദ്യ മനുഷ്യ കേന്ദ്രീകൃതവും എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ളതും ആവണമെന്ന് ജൊഹാനസ്ബര്‍ദില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ മോദി പറഞ്ഞു,.
ആഗോള കൂട്ടായ്മകള്‍ നിലവിലെ സാഹചര്യത്തിനൊത്ത് ഉയര്‍ന്നിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എന്‍ രക്ഷാസമിതി പരിഷ്കാരം സാധ്യതയല്ല, അനിവാര്യതയാണ്. ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടണം. സാങ്കേതികവിദ്യ പങ്കുവയ്ക്കാന്‍ മൂന്നു രാജ്യങ്ങളും ചേര്‍ന്ന് ഡിജിറ്റല്‍ ഇന്നൊവേറ്റീവ് അലയന്‍ രൂപീകരിക്കണം. യു.പി.ഐ, കോവിന്‍, സൈബര്‍ സുരക്ഷ പ്ലാറ്റ്ഫോമുകള്‍ എന്നിവ പങ്കുവയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും IBSA യോഗത്തില്‍ മോദി പറഞ്ഞു.
ദേശീയതയേക്കാള്‍ ആഗോളതാല്‍പര്യത്തിന് പ്രാധാന്യംനല്‍കിയാവണം സാങ്കേതിക വിദ്യ വികസനം എന്ന് ജി 20 യോഗത്തില്‍ പ്രധാനമന്ത്രി. സാമ്പത്തിക നേട്ടമാവരുത് ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ പേമെന്‍റ് എന്നിവയില്‍ ഇന്ത്യ ഇത് പ്രാവര്‍ത്തികമാക്കി. എ.ഐ സുതാര്യവും സുരക്ഷിതവും ലോകനന്‍മയെക്കരുതിയും ഉപയോഗിക്കണം. സുസ്ഥിര വികസനം, വിശ്വസനീയ വ്യാപാരം, എല്ലാവര്‍ക്കും ഗുണകരമായ വികസനം എന്നതാണ് ഇന്ത്യയുടെ നയം എന്നും മോദി പറഞ്ഞു