പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം.

മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. പിണറായി-മോഹലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്. 

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പുകഴ്ത്തി. നരേന്ദ്ര മോദി മികച്ച ഭരണാധികാരി, അദ്ധേഹം രാജ്യത്തെ അമ്മയെപ്പോലെയാണ് കാണുന്നതെന്നും . മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്‍റേതെന്നും ലാല്‍ പറയുന്നു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹം അനുഭവിച്ചറിയാമെന്നും ലാല്‍ പറയുന്നു.

ENGLISH SUMMARY:

Malayalam actor Mohanlal has praised Prime Minister Narendra Modi, calling him an excellent administrator and an inspiring leader. This praise comes as part of a special podcast for the central government, where Mohanlal shared his views on Modi's leadership and vision for the country.