delhi-blast-investigation

TOPICS COVERED

ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍നബിയുടെ സംഘം രാജ്യമാകെ ജയ്ഷെ സ്‌ലീപ്പര്‍ സെല്ലുകള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍‌ട്ട്. ഉമര്‍ ഉപയോഗിച്ച ഐ20 കാര്‍ ഒക്ടോബർ 29 മുതൽ സ്ഫോടനമുണ്ടായ നവംബർ 10 വരെ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലടക്കം വിവിധയിടങ്ങളിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ള അസഫർ അഹമ്മദ് അഫ്ഗാനിൽ ഉണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

ഭീകരന്‍ ഉമര്‍ നബിയും സംഘവും ചെങ്കോട്ട മാത്രമല്ല ലക്ഷ്യമിട്ടിരുന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍.ഉമര്‍ ഉപയോഗിച്ച ഐ20 കാര്‍ ഒക്ടോബർ 29 മുതൽ സ്ഫോടനമുണ്ടായ നവംബർ 10 വരെ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലടക്കം വിവിധയിടങ്ങളിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.  കർത്തവ്യപഥ്,  ഇന്ത്യാഗേറ്റ്, റയിൽഭവൻ, റെയ്സീന റോഡ്, ലോധി റോഡ്,  സുനേരി ബാഗ്, രാംലീല മൈതാൻ, മയൂർ വിഹാർ, ചില്ല തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ദൃശ്യങ്ങള്‍.  40ലേറെ സിസിടിവി ക്യാമറകളിൽനിന്നാണ് ഇവ ശേഖരിച്ചത്. ഡോ. ഉമറിന്റെ സമ്പൂർണ സഞ്ചാര പാതയും NIAയ്ക്ക് വ്യക്തമായി.

ഉമറിന്‍റെ കൂട്ടാളി കഴിഞ്ഞദിവസം അറസ്റ്റിലായ അമീർ റാഷിദ് അലിയെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാ‍ജരാക്കി.ഇയാളെ കസ്റ്റഡിയില്‍ വാങ്ങി എന്‍.ഐ.എ ചോദ്യംചെയ്യല്‍ തുടരും.  സ്ഫോടനത്തിനുപയോഗിച്ച കാർ ഉമർ നബിക്ക് വിറ്റത് അമീർ റാഷിദാണ്.ഉമർ നബി ഇന്ത്യയിൽ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുകൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.ഭീകര സംഘത്തിലേക്ക് വിദ്യാസമ്പന്നരായ യുവാക്കളെ ആകർഷിച്ചത് സമൂഹ മാധ്യങ്ങളിലൂടെയാണ്. ക്രിമിനൽ പശ്ചാത്തലമില്ലാത്തപ്രൊഫഷണലുകളെയാണ് ഉമർ ലക്ഷ്യം വച്ചതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

 അറസ്റ്റിലായ വനിതാ ഡോ. ഷെഹിൻ സൈയ്ദ് ലഷ്‌കർ ഈ തൊയ്‌ബയുമായി ബന്ധപ്പെട്ടതായും അന്വേഷണ ഏജൻസിക്ക് വിലയിരുത്തുന്നു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നത്. 

ENGLISH SUMMARY: