രാജ്യമാകെ ആക്രമണം നടത്താൻ വൈറ്റ് കോളർ ഭീകര സംഘം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. ഫാം ഹൗസ് ഉടമകൾ എന്നും ക്വാറി നടത്തിപ്പുകാർ എന്നുമുള്ള വ്യാജേനയാണ് ഉമർനബിയും കൂട്ടാളികളും NPK , അമോണിയം നൈട്രേറ്റ് എന്നിവ സംഘടിപ്പിച്ചത്. ഉമർ നബി നാലുമാസമായി രാസവളം വാങ്ങിയിരുന്നതായി നൂഹിലെ വളം വിൽപനക്കാർ പറഞ്ഞു.
അതേസമയം ഡൽഹിയിലെ ആറ് സ്ഥലങ്ങൾ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണപരമ്പരയുടെ ഭാഗമായിരുന്നു തിങ്കളാഴ്ച വൈകുന്നേരത്തെ സ്ഫോടനമെന്ന് അന്വേഷണവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മാരുതി സുസുക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയുൾപ്പെടെ 32 കാറുകൾ രാജ്യത്ത് സ്‌ഫോടക വസ്തുക്കളോ ബോംബുകളോ എത്തിക്കാൻ തയ്യാറെടുത്തു. ഉയർന്ന ഗ്രേഡ് സ്‌ഫോടക വസ്തുക്കളും അമോണിയം നൈട്രേറ്റ് ഇന്ധന എണ്ണയും ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഭീകരരിൽ ഒരാളായ ഉമർ മുഹമ്മദാണ് സ്‌ഫോടനത്തിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്.