ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണം എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ദേശവിരുദ്ധ ശക്തികളുടെ ഹീനപ്രവർത്തിയെന്ന് അപലപിച്ച് കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കി. ഒരു തരത്തിലുള്ള ഭീകരതയും വെച്ചുപൊറുപ്പിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നു. ഉന്നതതല അന്വേഷണം നടത്തുമെന്നും പ്രമേയത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭ ഉപസമിതിയും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.