ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഇഡി നടപടി. സുരേഷ് റെയ്നയുടെയും ശിഖര്‍ ധവാന്‍റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. ആകെ 11.14 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. റെയ്നയുടെ 6.64 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപവും ധവാന്‍റെ 4.5 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായാണ് റിപ്പോര്‍ട്ട്.
നിയമവിരുദ്ധമെന്ന് അറിഞ്ഞാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ബെറ്റിങ് ആപ്പ് പ്രൊമോഷന്‍റെ ഭാഗമായതെന്ന് ഇഡി അറിയിച്ചു. ബെറ്റിങ് ആപ്പിന്‍റെ ഭാഗമായ 60 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു. ആകെ ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.